ems
മേപ്പാടി ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗം ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

സംഘാടകസമിതി രൂപീകരണയോഗത്തിൽ വൻ ജനപങ്കാളിത്തം

മേപ്പാടി: വയനാടിന്റെ ചിരകാല സ്വപ്ന പദ്ധതിയായ കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാത നിർമ്മാണ ഉദ്ഘാടനത്തിന് വയനാടും ഒരുങ്ങുന്നു. മേപ്പാടിയിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗത്തിൽ വൻ ജനപങ്കാളിത്തമായിരുന്നു. മേപ്പാടി ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ വയനാട് മറ്റു ജില്ലകളെക്കാൾ അതിവേഗതയിൽ വികസനം കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ് വയനാടിനെ പിന്നോട്ട് അടിപ്പിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തംനേരിട്ടപ്പോൾ പോലും റോഡ് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് റെയിൽവേ, എയർപോർട്ട്, ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വയനാട്ടിൽ ഇല്ല. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച നാല് ചുരം റോഡുകളാണ് പ്രധാന പാതകൾ. ദേശീയപാത 766 കടന്നുപോകുന്ന താമരശേരി ചുരത്തെയാണ് കൂടുതലാളുകളും ആശ്രയിക്കുന്നത്. എന്നാൽ ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന ഗതാഗത തടസ്സം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അതിനാൽ തന്നെ തുരങ്കപാത നിർമ്മിക്കുന്നത് വയനാടിന് വലിയനേട്ടം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 31ന് ആനക്കാംപൊയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപ്പാത പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ വയനാട്ടിൽ നിന്നും കുറഞ്ഞത് 2000 പേരെങ്കിലും പങ്കെടുപ്പിക്കാൻ സംഘാടകസമിതി യോഗത്തിൽ ധാരണയായി.
മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ( ചെയർമാൻ), എം. ഷാജു (കൺവീനർ), ജോബിഷ് കുര്യൻ (ട്രഷറർ ) 51 അംഗ സംഘാടകസമിതി രൂപീകരിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബാബു അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ, രാജു ഹെജമാടി, ബി. നാസർ, രാഘവൻബ്ലോക്ക് മെമ്പർജോബിഷ് കുര്യൻ പഞ്ചായത്ത് അംഗം ജിതിൻ പഞ്ചായത്ത് അംഗം സുരേഷ് ബാബു കോൺഗ്രസ് അഷ്രഫ് മുസ്ലിം ലീഗ് പി. മുനീർ ആക്ഷൻ കമ്മിറ്റി ചെയർമാൻ അജ്മൽ സാജിദ് പഞ്ചായത്ത് അംഗം
കെ.പി ഹൈദരലി തുടങ്ങിയവർ പ്രസംഗിച്ചു.