കോഴിക്കോട്: കോട്ടയത്ത് പുതിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം ടൊവിനോ തോമസും മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ. കെ. ഷാജിയും ചേർന്ന് നിർവഹിച്ചു. എം. സി റോഡിൽ മംഗളം പ്രസ്സിന് സമീപം, എസ്. എച്ച്. മൗണ്ടിലാണിത്. ജില്ല കളക്ടർ ചേതൻ കുമാർ മീണ, മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, കുമരനല്ലൂർ മുനിസിപ്പൽ കൗൺസിലർ റോയ് എന്നിവർ പങ്കെടുത്തു. ഇതിനൊപ്പം കാഞ്ഞിരപ്പള്ളി മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനവും നടന്നു. സിനിമാതാരം ആന്റണി വർഗീസ് (പെപ്പെ) ഉദ്ഘാടനം നിർവഹിച്ചു.
ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവ ഷോറൂമിൽ ലഭ്യമാണ്. വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം മൈജി ഓണം മാസ്സ് ഓണം ഓഫറിന്റെ ഭാഗമായുള്ള 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും നേടാനുള്ള അവസരം കൂടി ഉപഭോക്താക്കൾക്ക് ലഭിച്ചു.
മൈജി ഓണം മാസ്സ് ഓണം സീസൺ 3 യുടെ മൂന്നാമത് നറുക്കെടുപ്പും നടന്നു.
ഓണവിപണിയിൽ ഇതുവരെ കാറുകൾ നേടിയ ഏഴ് ഭാഗ്യശാലികളെയും, ഒരു ലക്ഷം രൂപവീതം നേടിയ ആറ് ഭാഗ്യശാലികളെയും തിരഞ്ഞെടുത്തു. ആറ് പേർ വീതം ഇന്റർനാഷണൽ ട്രിപ്പ് , സ്‌കൂട്ടർ , ഗോൾഡ് കോയിൻ തുടങ്ങിയ സമ്മാനങ്ങളും നേടി.
ലക്കി ഡ്രോയിലൂടെ 25 കാർ, 30 സ്‌കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക് ) ഇന്റർനാഷണൽ ട്രിപ്പ് , ഒരു പവന്റെ 30 ഗോൾഡ് കോയിനുകൾ, നറുക്കെടുപ്പില്ലാതെ സ്‌ക്രാച്ച് ആൻഡ് വിൻ കാർഡുകളിലൂടെ ഉത്പന്നവിലയുടെ 100 % വരെ ഡിസ്‌കൗണ്ട് അല്ലെങ്കിൽ ടീവി, ഫ്രിഡ്ജ്, ഏസി വാഷിംഗ് മെഷീൻ തുടങ്ങിയ സുനിശ്ചിത സമ്മാനങ്ങൾ എന്നിവയാണ് ഈ ഓണം സീസണിൽ മൈജി ഒരുക്കിയിരിക്കുന്നത്. വിവിധ ഫിനാൻസ് സ്ഥാപനങ്ങളും ബ്രാൻഡുകളും നൽകുന്ന ഓഫറുകളും ചേർന്ന് ആകെ 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളാണ് മൈജി നൽകുന്നത്.