മേപ്പാടി: കള്ളാടിയിൽ പുലിയിറങ്ങി വളർത്തു നായയെ കൊന്നു. കണ്ണാടി സ്വദേശി സന്തോഷിന്റെ വീട്ടിൽ വളർത്തുന്ന നായയെയാണ് പിടിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടിൽ നിന്നും പുറത്തിറങ്ങിയ അപ്പോഴേക്കും പുലി നായയെ കൊണ്ടുപോയിരുന്നു. പിന്നീട് തോട്ടത്തിൽ നിന്നും നായയുടെ പാതി ഭക്ഷിച്ച നിലയിൽ ജഡം കണ്ടെത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞദിവസവും പ്രദേശത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കള്ളാടി മമ്മിക്കുന്ന് ഉന്നതിക്ക് സമീപമാണ് പുലി ഇറങ്ങിയത്.