ips
ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ സമാപന സമ്മേളനം പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ.വി.വി മോഹന്‍ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ 41-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന പൊതുസമ്മേളനം പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ.വി.വി മോഹന്‍ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. അനൂപ് വിന്‍സന്റ് അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയര്‍മാന്‍ ഡോ.സാബു റഹിമാന്‍, സെക്രട്ടറി ഡോ.രാജ്‌മോഹന്‍ വേലായുധന്‍, കാലിക്കറ്റ് സൈക്യാട്രിക് ഗില്‍ഡ് പ്രസിഡന്റ് ഡോ. സുഷില്‍ കെ, സെക്രട്ടറി ഡോ. ദയാല്‍ നാരായണ്‍, ട്രഷറര്‍ ഡോ.നിഖില്‍ യു ജി, ഡോ. മോഹന്‍ സുന്ദരം, ഡോ. അനീസ് അലി, ഡോ. ടിസി വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.

പിജി വിദ്യാര്‍ത്ഥികള്‍ മാനസികാരാഗ്യവുമായി ബന്ധപ്പെട്ട് അമ്പതോളം പോസ്റ്ററുകള്‍ അവതരിപ്പിച്ചു.