കുറ്റ്യാടി: മരുതോങ്കര സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കുന്നുമ്മൽ ഉപജില്ല തല സ്വാതന്ത്യ സമര ക്വിസ് മത്സരം നടത്തി. ഉപജില്ലയിലെ എൽ.പി.യു.പി. ഹൈസ്കൂൾ തലങ്ങളിൽ നിന്നുമുള്ള നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. കെ.കെ.പാർത്ഥൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.ടി അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. കെ.സി പവിത്രൻ, സനൽ വക്കത്ത്, ഷെർലി.കെ.ജോർജ്ജ്, പി.പി.കെ.നവാസ്, ടി.ടി ഷാജി, കെ.സി ബിനീഷ്, ഷാജു ഫിലിപ്പ്, എം.വിനോദൻ, പി.കെ.സുരേഷ്, ശ്രീജേഷ് ഊരത്ത്, സഹൽ അഹമ്മദ്, ജംഷി അടുക്കത്ത്, ശ്രീജിത്ത് കോതോട്, ഒ.രവീന്ദ്രൻ, ബിന്ദു കുരാറ, പ്രദീഷ് ദാമോധർ, വി. ഇസ്മയിൽ, ഷാനിൽ സന്തോഷ് എന്നിവർ പങ്കെടുത്തു.