gdtrfgc-
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതി ഷേധപ്രകടനവും കോലം കത്തിക്കലും ബി ജെ പി ജില്ലാ സമിതിയംഗം കെ. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു.

ചേളന്നൂർ: ആരോപണ വിധേയനായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനത യുവമോർച്ച സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. പരിപാടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.സഹദേവൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ചേളന്നൂർ മണ്ഡലം പ്രസിഡന്റ് ഷൈവിൻ പയമ്പ്ര അദ്ധ്യക്ഷത വഹിച്ചു. രജീഷ് മഠത്തിൽ, പ്രകാശൻ ഇരുവള്ളൂർ, ധനേഷ് കാക്കൂർ, അനിൽകുമാർ ശ്രീലകം, ഷൈജു ടി.കെ, വിജിൽ പാലത്ത്, അഖിലേഷ് സി, ബിനീഷ് മരുതാട്, നിജിൽ എം.എൻ നേതൃത്വം നൽകി. തെരുവത്ത് താഴത്തു നിന്നാരംഭിച്ച് പ്രകടനം ഊട്ടു കുളംചുറ്റി പാലത്ത് ബസാറിൽ പ്രവർത്തകർ എം.എൽ.എ യുടെ കോലം കത്തിച്ചു.