1
സിയസ് കൊ

കോഴിക്കോട് : കൂലി പണി ചെയ്ത് ഉപജീവനം നടത്തുന്ന മാത്തോട്ടം സ്വദേശിക്ക് സിയസ്കൊ അഭയം പദ്ധതിയിൽ വീടിന് തറക്കല്ലിട്ടു. മാത്തോട്ടം സ്നേഹവേദി നാലു സെൻ്റ് പറമ്പിൽ പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസ് തറയിടൽ കർമ്മം നിർവഹിച്ചു. സിയസ്കൊ പ്രസിഡൻ്റ് സി.ബി.വി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം.വി ഫസൽ റഹ്മാൻ, സി.പി.എം സഈദ് അഹമ്മദ്, പി.വി യൂനുസ്, പി.കെ. മൊയ്തീൻ കോയ, ടി .കെ. ഷെമീന, പി.എം. മെഹബൂബ്, പി.എൻ വലിദ്, ആദം കാതിരിയത്ത്, ഇ.വി മാലിഖ്, ബി.വി.മാമു കോയ, എസ്. അബ്ദുറഹിമാൻ, എസ്. സർഷാദ് അലി പ്രസംഗിച്ചു.