img
യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വടകരയിൽ നടന്ന ഏകദിന ഉപവാസം ഐ.മൂസ ഉദ്ഘാടനം ചെയ്യുന്നു

വടകര: അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ വടകര മുനിസിപ്പാലിറ്റി ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തി. കെ.പി.സി.സി മെമ്പർ അഡ്വ. ഐ മൂസ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് അഭിനന്ദ് ജെ മാധവ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി. നിജിൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പുറന്തോടത്ത് സുകുമാരൻ, വടകര മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ വി.കെ പ്രേമൻ, വടകര മുനിസിപ്പാൽ യു.ഡി.എഫ് കൺവീനർ പി.എസ് രഞ്ജിത്ത് കുമാർ, സജിത്ത് മാരാർ, അനന്ദു വി.കെ എന്നിവർ പ്രസംഗിച്ചു.