നരിപ്പറ്റ: ഒരുസംഘം ആളുകളുടെ മർദ്ദനത്തിനിരയായ നരിപ്പറ്റ യു.പി സ്കൂൾ അദ്ധ്യാപകൻ എം.പി അശ്വിനെ ദേശീയ അദ്ധ്യാപക പരിഷത്ത് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ, ഫെറ്റോ ജില്ലാ അദ്ധ്യക്ഷൻ ഇ ബിജു, ജില്ല പ്രസിഡന്റ് കെ.ഷാജിമോൻ, ജില്ലാ ജനറൽ സെക്രട്ടറി പി.സതീഷ് കുമാർ, കുന്നുമ്മൽ ഉപജില്ല പ്രസിഡന്റ് ടി.ദീപേഷ്, സുജിൻ ടി.പി, വൈശാഖ് എസ്. ആർ എന്നിവരാണ് സന്ദർശിച്ചത്. കഴിഞ്ഞ ശനിയാഴ്ച സ്കൂൾ പരിസരത്താണ് സംഭവം. മർദ്ദനമേറ്റ അദ്ധ്യാപകൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽ നിന്ന് അദ്ധ്യാപകന്റെ കാറിന്റെ ചക്രം വിദ്യാലയത്തിലെ ഒരു കുട്ടിയുടെ കാലിൽ തട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന അനുരഞ്ജന യോഗത്തിന് ശേഷമാണ് ആക്രമണം.