harthal
തീരദേശ ഹർത്താൽ

കൊയിലാണ്ടി. സെപ്തംബർ ഒന്നിന് രാവിലെ 6 മുതൽ വൈകിട്ട് മൂന്നുവരെ തീരദേശ ഹർത്താലും എം.എൽ.എ ഓഫീസിലേക്ക് മാർച്ചും നടത്തുമെന്ന് തീരദേശ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ നാലര വർഷമായി തകർന്നു കിടക്കുന്ന കാപ്പാട് -കൊയിലാണ്ടി ഹാർബർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, കൊല്ലം ചെറിയതോടിനും കൂത്തംവള്ളി തോടിനും പാലവും റോഡും നിർമ്മിക്കുക, തകർന്ന ഹാർബർ പാറക്കൽ താഴ റോഡ് പുനർ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. മാർച്ച് രാവിലെ മാർച്ച് ഹാർബർ പരിസരത്തു നിന്ന് ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ കെ.കെ. വൈശാഖ്, കെ.പി മണി, പ്രകാശൻ കൊല്ലം , സുരേഷ്കുമാർ വി.വി, സി പി സലാം, സുരേഷ് എ.പി തുടങ്ങിയവർ പങ്കെടുത്തു.