കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേള ആരംഭിച്ചു. നഗരസഭ അദ്ധ്യക്ഷ സുധകിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കെ.ഷിജു, കെ.എ ഇന്ദിര, നിജില പറവക്കൊടി, വത്സരാജ് കേളോത്ത്, ശശി കോട്ടിൽ, മെമ്പർ സെക്രട്ടറി വി.രമിത, സി.ഡി.എസ്. അദ്ധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ.വിബിന എന്നിവർ പ്രസംഗിച്ചു.സെപ്തബർ മൂന്നുവരെ നീളുന്ന മേളയിൽ വിവിധ ദിവസങ്ങളിലായി ഭിന്നശേഷി സർഗോത്സവം, ഘോഷയാത്ര, നാടൻപാട്ട്, സിനിമകൾ, വിവിധ കലാപരിപാടികൾ, സുംബാ നൃത്തം, വയോജന സംഗമം നടക്കും.