food
മാനന്തവാടിയിലെ ഹോട്ടലുകളിൽ നിന്ന് പിടികൂടിയ പഴകിയ ഭക്ഷണങ്ങൾ

മാനന്തവാടി: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ മാനന്തവാടിയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. ഓണത്തോടനുബന്ധിച്ചായിരുന്നു ഭക്ഷ്യ ഉത്പ്പന്നങ്ങൾ പാചകം ചെയ്യുന്നതും വിൽപ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന. പഴകിയ അൽ ഫാം, കോഴി ഇറച്ചി, റൈസ്, കാലാവധി കഴിഞ്ഞ പാൽ എന്നിവയാണ് പിടികൂടിയത്. ഹോട്ടൽ ബിസ്മില്ല, ലിബർട്ടി കഫേ എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ചുമത്തി. മലിന ജലം പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ടതിന് ബസ് സ്റ്റാൻഡ് ബിൽഡിംഗിലെ ഹോട്ടൽ സാഗറിന് 50000 രൂപയും പിഴ ചുമത്തി. പരിശോധനയിൽ ജല സ്രോതസുകൾ ഉൾപ്പെടെയുള്ള ന്യുനതകൾ പരിഹരിച്ചതിന് ശേഷം സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാവു എന്നും നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
ക്ലീൻ സിറ്റി മാനേജർ ടി. മോഹനചന്ദ്രൻ, സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജി. സന്തോഷ്, പബ്ളിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ. തുഷാര, അശ്വതി രാജൻ, കെ.വി അശ്വതി, നഗരസഭ ജീവനക്കാരൻ ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.