കുന്ദമംഗലം: പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ലഹരിക്കെതിരെ അമ്മ സദസും വനിതാ ലീഗ് കുടുംബ സംഗമവും ഉന്നത വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. എൻട്രൻസ് പരീക്ഷയിൽ ഉന്നത മാർക്ക് നേടി എം.ബി.ബി.എസിന് പ്രവേശനം നേടിയ കെ.ആസിഫ് മുഹമ്മദ്, കോഴിക്കോട് എൻ.ഐ.ടിയിൽ പ്രവേശനം നേടിയ യു.സി ആയിഷ ഫെമിൻ, എസ്.എസ്.എൽ.സി പരീക്ഷയിൽ വിഷയങ്ങളിലും എ.പ്ലസ് നേടിയ കെ.നാഫിദത്, ഇർഫ ഫാത്തിമ എന്നിവരെ അനുമോദിച്ചു. ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ ഷഫീഖ് അലി ലഹരി ബോധവത്ക്കരണ ക്ലാസെടുത്തു. ജാഫർ സാദിഖ്, അരിയിൽ മൊയ്‌ദീൻ ഹാജി, എ.പി സഫിയ എന്നിവർ പ്രസംഗിച്ചു. ഫാത്തിമ ജെസ്‌ലി സ്വാഗതവും ശംസാദ നന്ദിയും പറഞ്ഞു.