ayyan
അയ്യങ്കാളി ജയന്തി

കോഴിക്കോട്: ഇരട്ടച്ചുങ്കം ഏർപ്പെടുത്തി ഭാരതത്തിന്റെ വികസനത്തെ തടയിടാൻ ശ്രമിക്കുന്ന അമേരിക്കയുടെ നടപടിയെ ധീരമായി നേരിടാൻ പ്രാപ്തനായ പ്രധാനമന്ത്രിയും ഭരണകൂടവുമാണ് ഭാരതത്തിലുള്ളതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് പറഞ്ഞു. അയ്യങ്കാളി ജയന്തി മാരാർജി ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ സഞ്ചരിച്ചാണ് വികസിത ഭാരത സാക്ഷാത്ക്കാരത്തിലേക്ക് അടുക്കുന്നത്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക രാഷ്ട്രമായി മാറിയതും ഉന്നത പുരോഗതി കൈവരിച്ചതും അമേരിക്ക മറന്നുകൂടെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി മോർച്ച ജില്ല പ്രസിഡന്റ് കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.പി പ്രകാശ് ബാബു, ജനറൽ സെക്രട്ടറിമാരായ ടി.വി ഉണ്ണികൃഷ്ണൻ, എം സുരേഷ്, അഡ്വ. രമ്യ മുരളി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ അയ്യപ്പൻ സ്വാഗതവും ട്രഷറർ ഷിനു പിണ്ണാണത്ത് നന്ദിയും പറഞ്ഞു.