coloctor
താ​മ​ര​ശ്ശേ​രി​ ​ചു​രം​ ​ഒ​മ്പ​താം​ ​വ​ള​വി​ൽ​ ​വ്യൂ​പോ​യി​ന്റി​ന് ​സ​മീ​പം​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​യ​ ​സ്ഥ​ലം​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗ് ​സ​ന്ദ​ർ​ശി​ച്ച​പ്പോൾ

വിദഗ്ദ്ധ പരിശോധന തുടങ്ങി, ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ

കോഴിക്കോട്: മണ്ണിടിച്ചിലും മലവെള്ളവുമായി നാലുദിവസമായി താമരശ്ശേരി ചുരത്തിൽ തുടരുന്ന യാത്രാഭീതിയ്ക്കും ആശങ്കയ്ക്കും താത്ക്കാലിക വിരാമം. മഴയ്ക്ക് നേരിയ ശമനമുണ്ടായതിനാൽ ചുരം റോഡിലെ മണ്ണുനീക്കം ഇന്നലെ രാവിലെ പൂർത്തിയായി. ഉച്ചയോടെ ചെറുവാഹനങ്ങളെ കടത്തിവിട്ടുതുടങ്ങി. വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം നീക്കിയിട്ടില്ല. കുറ്റ്യാടി ചുരം വഴിയാണ് വലിയ വാഹനങ്ങൾ കടത്തിവിടുന്നത്. പൊതുവെ വീതി കുറഞ്ഞ റോഡായതിനാ ൽ പതിവിൽ വിപരീതമായി നേരിയ ഗതാഗത തടസം കുറ്റ്യാടി ചുരം റോഡിൽ അനുഭവപ്പെട്ടു. താമരശ്ശേരി ചുരം വഴി ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടുന്നത് സംബന്ധിച്ച തീരുമാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ ശേഷം കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.

ചുരം റോഡിൽ ഒമ്പതാം വളവിൽ വ്യൂപോയിന്റിന് സമീപം മണ്ണിടിച്ചിലുണ്ടായ സ്ഥലം കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് സന്ദർശിച്ചു. സ്ഥലത്തെ സ്ഥിതിഗതികളെകുറിച്ച് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ജില്ല കളക്ടർ ആശയവിനിമയം നടത്തി.

റോഡ് ഗതാഗത യോഗ്യമാക്കുന്നതിലും ഗതാഗതം നിയന്ത്രിക്കുന്നതിലും തഹസിൽദാരുടെ നേതൃത്വത്തിൽ പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മികച്ച രീതിയിൽ പ്രവർത്തിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫയർഫോഴ്‌സ്, പൊലീസ് നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അടർന്നു നിൽക്കുന്ന പാറകൾ നീക്കം ചെയ്യുന്ന കാര്യം വിശദ പരിശോധനകൾക്ക് ശേഷം തീരുമാനിക്കും.

പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ്, വൈസ് പ്രസിഡന്റ് ഷിജു ഐസക്, താമരശ്ശേരി തഹസിൽദാർ സി സുബൈർ, താമരശ്ശേരി ഡിവൈ.എസ്.പി കെ സുശീർ, പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം, റവന്യൂ, പൊലീസ്, അഗ്നിശമന സേന, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയർ കളക്ടറോടൊപ്പം ഉണ്ടായിരുന്നു. കോഴിക്കോട് റൂറൽ എസ്.പി കെ.ഇ ബൈജുവും സ്ഥലം സന്ദർശിച്ചു.

@ മണ്ണിടിച്ചിൽ ഭീഷണിയില്ല

ചുരം പാതയിൽ നിലവിൽ അപകട ഭീഷണിയില്ല. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ജിയോളജിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, തഹസിൽദാർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം വിശദ പരിശോധന നടത്തിയിരുന്നു. അതേസമയം, മഴ ശക്തമായാൽ വീണ്ടും പാറക്കഷ്ണങ്ങൾ റോഡിലേക്ക് വീഴാനുള്ള സാദ്ധതയുണ്ട്. മണ്ണിടിച്ചിൽ കാരണം നിലവിൽ റോഡിന് പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും.

ചുരത്തിൽ കർശന നിയന്ത്രണം

ലിക്കിടി: ഒമ്പതാം വളവ് വ്യൂ പോയിന്റിൽ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.ചരക്ക് വാഹനങ്ങൾ നിയന്ത്രണത്തോടെ ചുരം വഴി കടത്തി വിടും. ഇരുവശങ്ങളിൽ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ല. ചരക്കുവാഹനങ്ങൾഹെയർപിൻ വളവുകളിൽ സ്ലോട്ട് തീരുമാനിക്കും.ചുരത്തിൽ നിരീക്ഷണം ഉണ്ടായിരിക്കും. താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം തുടരും. ചുരത്തിൽ വെളിച്ച സംവിധാനം ഒരുക്കും. വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തും. ബസ് ഉൾപ്പെടെയുള്ള മറ്റ് വലിയ വാഹനങ്ങൾ നിശ്ചിത സമയം കണക്കാക്കി കടത്തിവിടും. ഫയർഫോഴ്സ് യൂണിറ്റ് 24 മണിക്കൂറും ചുരത്തിൽ ഉണ്ടാകും. മണ്ണിടിച്ചിൽ ഉണ്ടായ മുകൾ ഭാഗത്തെ പാറയുടെ സ്ഥിതി പരിശോധിക്കാനായി ജി.പി.ആർ സംവിധാനം ഉപയോഗിക്കും.

താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ൽ​ ​മ​ണ്ണ്
നി​റ​ഞ്ഞു​നീ​ങ്ങ​ൽ​ ​പ്ര​തി​ഭാ​സം

വൈ​ത്തി​രി​ ​:​ ​തു​ട​ർ​ച്ച​യാ​യി​ ​പെ​യ്ത​ ​മ​ഴ​യ്ക്ക് ​ശേ​ഷ​മു​ള്ള​ ​മ​ണ്ണ് ​നീ​ങ്ങി​നി​ര​ങ്ങ​ൽ​ ​പ്ര​തി​ഭാ​സ​മാ​ണ് ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ൽ​ ​ഉ​ണ്ടാ​യ​തെ​ന്ന് ​മു​ൻ​ ​ജി​ല്ലാ​മ​ണ്ണ് ​സം​ര​ക്ഷ​ണ​ ​ഓ​ഫീ​സ​ർ​ ​പി.​യു​ ​ദാ​സ് .​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷം​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​യ​ ​പ്ര​ദേ​ശ​ത്ത് ​ശാ​സ്ത്രീ​യ​മാ​യ​ ​പ​ഠ​നം​ ​അ​നി​വാ​ര്യ​മാ​ണ്.​ ​സ്ഥ​ല​ത്ത് ​വ​ള​രെ​ ​പെ​ട്ടെ​ന്ന് ​ഇ​നി​യൊ​രു​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​കു​റ​വാ​ണ് .​ ​എ​ന്നാ​ൽ​ ​ശ​ക്ത​മാ​യ​ ​മ​ഴ​പെ​യ്താ​ൽ​ ​ജാ​ഗ്ര​ത​ ​വേ​ണം.​ ​കൂ​ടു​ത​ൽ​ ​ച​രി​വു​ള്ള​ ​പ്ര​ദേ​ശം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ലെ​ ​പ​ല​ ​മേ​ഖ​ല​ക​ളി​ലും​ ​സ​മാ​ന​മാ​യ​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ത​ള്ളി​ക്ക​ള​യാ​ൻ​ ​ക​ഴി​യി​ല്ല.​ ​തു​ട​ർ​ച്ച​യാ​യി​ 100​ ​ദി​വ​സ​ത്തോ​ളം​ ​മ​ഴ​ ​ല​ഭി​ച്ച​ ​പ്ര​ദേ​ശ​മാ​ണ് ​ചു​രം​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​വ​ന​മേ​ഖ​ല.​ ​മ​ല​മു​ക​ളി​ൽ​ ​മ​ഴ​വി​ല്ല് ​ആ​കൃ​തി​യി​ൽ​ ​വി​ള്ള​ൽ​ ​വീ​ണി​ട്ടു​ണ്ടാ​കാം.​ 2019​ൽ​ ​സ​മാ​ന​മാ​യ​ ​പ്ര​തി​ഭാ​സം​ ​വ​യ​നാ​ട്ടി​ൽ​ ​വ്യാ​പ​ക​മാ​യി​ ​ഉ​ണ്ടാ​യി​രു​ന്നു.100​ ​മി​ല്ലി​മീ​റ്റ​ർ​ ​വ​രെ​ ​മ​ഴ​ ​ല​ഭി​ച്ച​ ​പ്ര​ദേ​ശ​മാ​ണ് ​ചു​രം​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​വ​ന​മേ​ഖ​ല.​ ​ചി​ല​ദി​വ​സ​ങ്ങ​ളി​ൽ​ ​കൂ​ടി​യ​ ​അ​ള​വി​ൽ​ ​മ​ഴ​ ​കി​ട്ടി​യി​ട്ടു​ണ്ട്.​ ​ആ​ദ്യം​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​യ​ ​സ​മ​യ​ത്ത് ​മ​ഴ​ ​ശ​ക്ത​മാ​യി​ ​പെ​യ്യ​ണ​മെ​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ദി​വ​സ​ങ്ങ​ളോ​ളം​ ​തു​ട​ർ​ച്ച​യാ​യി​ ​പെ​യ്ത​തി​ന് ​തു​ട​ർ​ന്നാ​ണ് ​ശ​ക്ത​മാ​യ​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​യ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.​ ​പു​ത്തു​മ​ല​ ,​കു​റി​ച്യ​ർ​മ​ല​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ദു​ര​ന്തം​ ​ന​ട​ന്ന​പ്പോ​ൾ​ ​പ​ഠി​ച്ച് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ച​ത് ​പി.​യു​ ​ദാ​സ് ​ആ​യി​രു​ന്നു.

ച​ര​ക്കു​ലോ​റി​ക​ൾ​ ​വ​ഴി​യിൽ
കു​ടു​ങ്ങി​യ​ത് ​മൂ​ന്നു​ദി​വ​സം

ല​ക്കി​ടി​ ​:​ ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ലു​ണ്ടാ​യ​ ​മ​ണ്ണി​ടി​ച്ചി​ലി​നെ​ ​തു​ട​ർ​ന്ന് ​ച​ര​ക്ക് ​ലോ​റി​ക​ൾ​ ​വ​ഴി​യി​ൽ​ ​കു​ടു​ങ്ങി​യ​ത് ​മൂ​ന്ന് ​ദി​വ​സം.​ ​​ഭ​ക്ഷ​ണ​വും​ ​വെ​ള്ള​വും​ ​കൃ​ത്യ​മാ​യി​ ​ല​ഭി​ക്കാ​തെ​ ​ഡ്രൈ​വ​ർ​മാ​ർ​ ​വ​ല​ഞ്ഞു.​ ​ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​ 7​ ​മ​ണി​യോ​ടെ​യാ​ണ് ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ൽ​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​യ​ത്.​
വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ച​ര​ക്കു​മാ​യി​ ​എ​ത്തി​യ​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​മൂ​ന്ന് ​ദി​വ​സ​ത്തോ​ളം​ ​റോ​ഡ​രി​കി​ൽ​ ​നി​ർ​ത്തി​യി​ട്ട​ത്.​ ​പ്രാ​ഥ​മി​ക​ ​കൃ​ത്യ​ങ്ങ​ൾ​ ​നി​ർ​വ​ഹി​ക്കാ​ൻ​ ​പോ​ലും​ ​സ്ഥ​ല​മി​ല്ലാ​തെ​ ​ഡ്രൈ​വ​ർ​മാ​ർ​ ​വ​ല​ഞ്ഞു.​ ​ചി​ല​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ൾ​ ​ഇ​ട​യ്ക്ക് ​ഭ​ക്ഷ​ണം​ ​എ​ത്തി​ച്ചു​ ​ന​ൽ​കി​യ​ത​ല്ലാ​തെ​ ​അ​ധി​കൃ​ത​രു​ടെ​ ​ഭാ​ഗ​ത്തു​നി​ന്നും​ ​ഒ​രു​ ​സ​ഹാ​യ​വും​ ​ഉ​ണ്ടാ​യി​ല്ലെ​ന്ന് ​ഡ്രൈ​വ​ർ​മാ​ർ​ ​പ​റ​യു​ന്നു.​ ​ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​യി​ൽ​ ​ലോ​റി​ക​ൾ​ ​പി​ടി​ച്ചി​ടു​മ്പോ​ൾ​ ​ബു​ധ​നാ​ഴ്ച​ ​രാ​വി​ലെ​ ​ത​ന്നെ​ ​ക​ട​ത്തി​വി​ടും​ ​എ​ന്നാ​യി​രു​ന്നു​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​
എ​ന്നാ​ൽ​ ​ബു​ധ​നാ​ഴ്ച​ ​കൂ​ടു​ത​ൽ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​യ​തോ​ടെ​ ​ക​ട​ന്നു​പോ​കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​മ​റ്റ് ​ചു​ര​ങ്ങ​ൾ​ ​ആ​ശ്ര​യി​ക്കു​മ്പോ​ൾ​ ​കി​ലോ​മീ​റ്റ​ർ​ ​താ​ണ്ടേ​ണ്ടി​ ​വ​രും.​ ​കൂ​ടു​ത​ൽ​ ​ച​ര​ക്കും​ ​ഇ​റ​ക്കേ​ണ്ട​ത്‌​കോ​ഴി​ക്കോ​ടാ​ണ്.​ ​
താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ ​വ​ഴി​യി​ൽ​ ​കു​ടു​ങ്ങു​ന്ന​ത് ​ഇ​താ​ദ്യ​മ​ല്ല.​ ​എ​ന്നാ​ൽ​ ​ദി​വ​സ​ങ്ങ​ളോ​ളം​ ​വ​ഴി​യി​ൽ​ ​പെ​ട്ടു​പോ​കു​ന്ന​ത് ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യാ​ണെ​ന്ന് ​ഡ്രൈ​വ​ർ​മാ​ർ​ ​പ​റ​യു​ന്നു.​

വാ​ടി​ ​പൂ​വി​പ​ണി​യും​ ​വ​ലി​യ​ങ്ങാ​ടി​യും

കോ​ഴി​ക്കോ​ട്:​ ​നാ​ലു​ദി​വ​സ​മാ​യി​ ​താ​മ​ര​ശ്ശേ​രി​ ​ചു​രം​ ​പ​ണി​മു​ട​ക്കി​യ​പ്പോ​ൾ​ ​വാ​ടി​പ്പോ​യ​ത് ​കോ​ഴി​ക്കോ​ട്ടെ​ ​പൂ​വി​പ​ണി​യും​ ​വ​ലി​യ​ങ്ങാ​ടി​യി​ലെ​ ​ഓ​ണ​വി​പ​ണി​യും.​ ​പാ​ള​യ​ത്ത് ​നി​ന്നാ​ണ് ​കോ​ഴി​ക്കോ​ട്ടെ​ ​പൂ​ക്ക​ളു​ടെ​ ​പോ​ക്കും​ ​വ​ര​വും.​ ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ൽ​ ​മ​ണ്ണി​ടി​ഞ്ഞ് ​നാ​ലു​ദി​വ​സം​ ​ഗ​താ​ഗ​തം​ ​സ്തം​ഭ​ന​ത്തി​ലാ​യ​പ്പോ​ൾ​ ​ക​ർ​ണാ​ട​ക​യി​ൽ​ ​നി​ന്നും​ ​ത​മി​ഴ് ​നാ​ട്ടി​ൽ​ ​നി​ന്നു​മു​ള്ള​ ​പൂ​ക്ക​ളു​ടെ​ ​വ​ര​വ് ​നി​ല​ച്ചു.​ ​വ​ന്ന​തെ​ല്ലാം​ ​കെ​ട്ടി​ക്കി​ട​ന്ന് ​കേ​ടാ​യി.​ ​വി​പ​ണി​യി​ൽ​ ​പൂ​ക്ക​ൾ​ക്ക് ​വി​ല​യും​ ​ഇ​ര​ട്ടി​യാ​യി.​ ​വ​ലി​യ​ങ്ങാ​ടി​യി​ലേ​ക്ക് ​ഓ​ണ​വി​പ​ണി​ ​ല​ക്ഷ്യ​മി​ട്ട് ​ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​മാ​യെ​ത്തി​യ​ ​ച​ര​ക്കു​ലോ​റി​ക​ൾ​ ​കു​ടു​ങ്ങി​ക്കി​ട​ന്ന​തും​ ​പ്ര​തി​കൂ​ല​മാ​യി.​ ​അ​വ​ശ്യ​ ​സാ​ധ​ന​ങ്ങ​ൾ​ ​യ​ഥാ​സ​മ​യ​ത്ത് ​എ​ത്താ​ത്ത​ത് ​വി​പ​ണി​യെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ച്ചെ​ന്നും​ ​അ​തേ​സ​മ​യം​ ​വി​ല​ ​കൂ​ട്ടി​യി​ട്ടി​ല്ലെ​ന്നും​ ​ക​ച്ച​വ​ട​ക്കാ​ർ​ ​പ​റ​ഞ്ഞു.