news-
പേരോട് അബ്ദുൾ റ ഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: സിറാജുൽ ഹുദാ സംയുക്ത മഹല്ല് ജമാഅത്തിന് കീഴിൽ സംഘടിപ്പിക്കുന്ന മഹബ കോൺഫറൻസ് സിറാജുൽ ഹുദാ ടൗൺ കാമ്പസിൽ സെപ്തം. മൂന്നിന് വൈകിട്ട് മൂന്ന് മണി മുതൽ രാത്രി 10 വരെ നടക്കും. സിറാജുൽ ഹുദാ കാര്യദർശി പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ മുത്തലിബ് സഖാഫി പാറാട് പ്രാർത്ഥന നിർവഹിക്കും. താഹ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്യും. ടി.ടി അബൂബക്കർ ഫൈസിയുടെ അദ്ധ്യക്ഷത വഹിച്ചു. ഖസീദത്തുൽ ബുർദയുടെയും മൗലിദിന്റെയും മജ്ലിസുകൾക്ക് ശേഷം വൈകിട്ട് ആറിന് നടക്കുന്ന മദ്ഹ് രാവിൽ അബ്ദുറഊഫ് അസ്ഹരി ആക്കോടും സംഘവും സംബന്ധിക്കും. മഹബ്ബ കോൺഫറൻസിന്റെ വിജയത്തിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് സ്വാഗതസംഘത്തിനു കീഴിൽ നടന്നുവരുന്നത്.