മേപ്പയ്യൂർ: മേപ്പയ്യൂരിൽ കോൺഗ്രസ് നടത്തിയ 48 മണിക്കൂർ ഉപവാസം സമാപിച്ചു. മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ. അനീഷിന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു. പഞ്ചായത്തിനെതിരെ തയ്യാറാക്കിയ കുറ്റപത്രം ഡി .സി .സി പ്രസിഡന്റ് കെ പ്രവീൺ കുമാർ സമർപ്പിച്ചു. യു .ഡി .എഫ് പഞ്ചായത്ത് കൺവീനർ കമ്മന അബ്ദുറഹിമാൻ ഏറ്റുവാങ്ങി. സ്വാഗത സംഘം ചെയർമാൻ ഇ അശോകൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, ഡി .കെ. ടി .എഫ് സംസ്ഥാന പ്രസിഡന്റ് യു.വി ദിനേശ് മണി, ഡി .സി. സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.