camp
camp

ബേപ്പൂർ: സംസ്ഥാന സർക്കാരിന്റെ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി നടുവട്ടം, കോഴിക്കോട് കോർപ്പറേഷൻ 50ാം ഡിവിഷനിൽ സൗജന്യ മെഗാ തൊഴിൽ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷ കെ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. വിജ്ഞാന കേരളം കോ ഓർഡിനേറ്റർ ടി.കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എം. മുകേഷ്, പി.എൻ. ദീപ, ടി. അഹമ്മദ് കബീർ, എം. ഫാത്തിമ സുഹറ, പി. വിലാസിനി, എൻ. രൂപ, കെ. ശാലിനി, പി. ലത, എൻ.കെ. ജയ, ഫെമി എന്നിവർ പ്രസംഗിച്ചു. മൂന്ന് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി തൊഴിൽ അന്വേഷകർ രജിസ്റ്റർ ചെയ്തു. എൻ.പി. സേതു ആഷിക് സ്വാഗതവും ഡിവിഷൻ കൺവീനർ കെ.സി. അനൂപ് നന്ദിയും പറഞ്ഞു.