img20250829
കൊടിയത്തൂർ ചുള്ളിക്കപറമ്പിൽ നടന്ന വിളംബര റാലി

കൊടിയത്തൂർ: രാജ്യത്തെ ഏറ്റവും നീളം കൂടിയ തുരങ്ക പാതയുടെ നിർമ്മാണ പ്രവൃത്തി ആനക്കാംപൊയിലിൽ ഉദ്ഘാടനം ചെയ്യുന്നതിന്റെ ആഹ്ലാദം മലയോരമാകെ അലയടിക്കുകയാണ്. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തി 31ന് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന വിളംബര ജാഥകൾ എല്ലാ പ്രദേശങ്ങളിലും നടത്തി കഴിഞ്ഞു. ചുള്ളിക്കാപറമ്പിൽ സ്ത്രീകളും കുട്ടികളും വ്യാപാരികളുമടക്കം നൂറുകണക്കിലാളുകൾ പങ്കെടുത്ത വിളംബര ജാഥ നടത്തി. ജോണി ഇടശ്ശേരി, നാസർ കൊളായി, ഇ.അരുൺ, സി.ടി.സി അബ്ദുള്ള , ഗിരീഷ് കാരക്കുറ്റി, വി. വീരാൻകുട്ടി, നൗഷാദ് കൊടിയത്തൂർ, എം.കെ.ഉണ്ണിക്കോയ, കെ .പി. ചന്ദ്രൻ, എൻ. രവീന്ദ്രകുമാർ, കെ.ടി മൈമൂന,എ. പി. കബീർ,അനസ് താളത്തിൽ ,അഖിൽ,ജിഷ എന്നിവർ നേതൃത്വം നൽകി.