news-
കുറ്റ്യാടിയിൽ യു ഡി.എഫിൻ്റെ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ച്

കുറ്റ്യാടി: കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് നടത്തുന്ന വോട്ടുകൊള്ളയ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യു.ഡി.എഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. കുറ്റ്യാടി ചാരുംമെൽ താഴെ നിന്ന് ആരംഭിച്ച മാർച്ചിന് യു.ഡി.എഫ് ചെയർമാൻ എസ്.ജെ സജീവ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി.മൊയ്തു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ് , യു.ഡി.എഫ് കൺവീനർ, കെ.മൊയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.കെ.മനാഫ്, ടി.സുരേഷ് ബാബു. സി.കെ.രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.