മേപ്പയ്യൂർ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് "സ്പർശം " ത്രിദിന ഓണ ക്യാമ്പ് പേരാമ്പ്ര സബ് ഡിവിഷൻ ഡിവൈ.എസ്.പി എൻ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി .ടി.എ പ്രസിഡന്റ് വി പി ബിജു അദ്ധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ എസ് .എച്ച് .ഒ ഇ. കെ ഷിജു മുഖ്യപ്രഭാഷണം നടത്തി. എസ്. പി .സി പേരാമ്പ്ര എ .എൻ. ഒ യൂസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് ഷബീർ ജന്നത്ത്, എസ് .എം .സി ചെയർമാൻ വി മുജീബ് , അഡീഷണൽ ഹെഡ്മിസ്ട്രസ് പ്രീതി എന്നിവർ പ്രസംഗിച്ചു. എം കെ മുഹമ്മദ് സ്വാഗതവും എസ് പി സി കാഡറ്റ് ആൻവിയ നന്ദിയും പറഞ്ഞു. സി.പി.ഒമാരായ സുധീഷ് കുമാർ, കെ ശ്രീവിദ്യ ഡ്രിൽ ഇൻസ്പെക്ടർമാരായ ലസിത്,സബിത എന്നിവർ നേതൃത്വം നൽകി.