1
കുടുംബശ്രീ ജില്ലാ മിഷനും കോർപറേഷൻ സി.ഡി.എസും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം വിപണമേള മേയർ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : കുടുംബശ്രീ ജില്ലാ മിഷനും കോർപ്പറേഷൻ സി.ഡി.എസും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം വിപണമേളയ്ക്ക് മുതലക്കുളം മൈതാനിയിൽ തുടക്കമായി. മേയർ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ - കോ ഓർഡിനേറ്റർ പി.സി കവിത, അസി. ജില്ലാ മിഷൻ കോ - കോർഡിനേറ്റർ പി.എൻ സുശീല, ജില്ലാ പ്രോഗ്രാം മാനേജർ എ. നീതു, കുടുംബശ്രീ കോർപ്പറേഷൻ പ്രോജക്ട് ഓഫീസർ എസ്.ഷജീഷ്, അംബിക, ശ്രീജ, ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധതരം പച്ചക്കറികൾ,ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ 25 ഓളം സ്റ്റാളുകളാണ് ഇവിടെയുള്ളത്. സെപ്തംബർ 4 വരെയാണ് മേള. രാവിലെ 8മണി മുതൽ രാത്രി 8മണിവരെയാണ് മേള. പ്രവേശനം സൗജന്യം.