കുമരകം : ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം ദേവസ്വം സെക്രട്ടറി കെ.പി. ആനന്ദക്കുട്ടൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സുജ പി. ഗോപാൽ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ലീഗൽ സർവീസ് ഫാക്കൽറ്റിയും , ലൈഫ് സ്കിൽ ട്രെയിനർ കം റിസോഴ്സ് പേഴ്സണുമായ സേതു പാർവതി ക്ലാസ് നയിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സുനിമോൾ എസ്, സ്റ്റാഫ് സെക്രട്ടറി ധനലാൽ എ എസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് സുജ പി.ഗോപാൽ സ്വാഗതവും ടീൻസ് ക്ലബ്ബ് കോർഡിനേറ്റർ സീതാലക്ഷ്മി നന്ദിയും പറഞ്ഞു.