ചങ്ങനാശേരി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ഉന്നതാധികാര സമതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. ജോസഫ് തോമസ് കുന്നേപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി പ്ലാത്താനം, സി.ഡി വൽസപ്പൻ, അഡ്വ.ചെറിയാൻ ചാക്കോ, ജോർജുകുട്ടി മാപ്പിളശേരി, ആർ.ശശിധരൻ നായർ, സിബിച്ചൻ ചാമക്കാല, കെ.എ തോമസ്, മുകുന്ദൻ രാജു, മിനി വിജയകുമാർ, കുര്യൻ തൂമ്പുങ്കൽ, ജോസുകുട്ടി നെടുമുടി, സബീഷ് നെടുംപറമ്പിൽ, സച്ചിൻ സാജൻ ഫ്രാൻസീസ്, ജോഷി കുറുക്കൻകുഴി, ബിനു മൂലയിൽ, സണ്ണിച്ചൻ പുലിക്കോട്ട്, സന്തോഷ് ആന്റണി, വൽസമ്മ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.