കോട്ടയം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹൈറേഞ്ച് സർക്കിൾ ആസ്ഥാനത്തേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. ഡ്യൂട്ടി റെസ്റ്റ് നടപ്പാക്കുക, നഷ്ടപ്പെട്ട 20 എസ്.എഫ്.ഒ തസ്തികകൾ പുനസ്ഥാപിക്കുക, തടസപ്പെട്ട ബി.എഫ്.ഒ പ്രൊമോഷൻ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.അനീസ് ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം.സുരേഷ്, ജില്ലാ പ്രസിഡന്റ് ബി.സാബു, സെക്രട്ടറി പി.സി അനൂപ്, ട്രഷറർ വിപിൻ കെ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.