accident

തലയോലപ്പറമ്പ് : നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചു കയറി പില്ലറും ഗേ​റ്റും തകർന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ ടോൾ - പാലാംകടവ് റോഡിൽ ചാണിപാടത്തിന് സമീപമായിരുന്നു അപകടം. എറണാകുളത്ത് നിന്ന് മറവൻതുരുത്ത് ഭാഗത്തേക്ക് വരികയായിരുന്ന ചുങ്കം സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മറവൻതുരുത്ത് ബബിത മൻസിൽ അബ്ദുൽ ഖാദറിന്റെ മതിലിലാണ് കാർ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.