k-selvaraj

തലയോലപ്പറമ്പ് : കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയത്തിനെതിരെയും, രാസവളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ച നടപടിയിലും പ്രതിഷേധിച്ച് കർഷകസംഘം തലയോലപ്പറമ്പ് ഏരിയ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് ധർണ നടത്തി. തലയോലപ്പറമ്പ് പോസ്​റ്റോഫീസിന് മുന്നിൽ സി.പി.എം ജില്ലാ കമ്മി​റ്റി അംഗം കെ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ പ്രസിഡന്റ് പി.വി.ഹരിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.ആർ.സുഗതൻ, കർഷക സംഘം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നിന്ന് നിരവധി പ്രവർത്തകർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.