smart

കോട്ടയം : മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കളക്ടർ ജോൺ വി. സാമുവൽ, സബ് കളക്ടർ ഡി.രഞ്ജിത്ത്, കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, എ.ഡി.എം എസ്. ശ്രീജിത്ത്, നഗരസഭാംഗം ജൂലിയസ് ചാക്കോ, കോട്ടയം താഹസിൽദാർ എസ്.എൻ. അനിൽകുമാർ, വി.ബി. ബിനു, സണ്ണി തോമസ്, ബാബു കപ്പക്കാലാ,ഹാഷിം ചേരിക്കൽ എന്നിവർ പങ്കെടുത്തു. തുടർന്ന് മുട്ടമ്പലത്തെ സ്മാർട്ട് വില്ലേജ് ഓഫീസിലെത്തിയ മന്ത്രി നാടമുറിച്ച് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു.