തലയോലപ്പറമ്പ്: കേരളാ ദളിത് ഫ്രണ്ട് (എം) വൈക്കം നിയോജകമണ്ഡലം കുടുംബസംഗമവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും നടത്തി. കേരളാ ദളിത് ഫ്രണ്ട് (എം) വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് കെ. കെ സുരേന്ദ്രന്റെ ആദ്ധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ അള്ളുംപുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രാജു കുഴിവേലി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മ​റ്റി അംഗങ്ങളായ സിബി അഗസ്റ്റിൻ, സനിൽ ചോക്കോട്ടുപറമ്പിൽ, ദിപിൻ മോഹൻ, കെ.സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. ദളിത് ഫ്രണ്ട് (എം )വെള്ളൂർ മണ്ഡലം പ്രസിഡന്റായി കെ.സുകുമാരനെ തിരഞ്ഞെടുത്തു.