crer-dy

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കരിയർ ദിനം ആഘോഷിച്ചു. പൂർവ വിദ്യാർത്ഥിയും വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രോവിൻസ് പ്രസിഡന്റുമായ വി. എം അബ്ദുള്ള ഖാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ഷീജ സലിം അദ്ധ്യക്ഷത വഹിച്ചു. കരിയർ ക്ലബ് കോ-ഓർഡിനേറ്റർ മനോജ് ടി.ബെഞ്ചമിൻ, സൗഹൃദ ക്ലബ് കോ-ഓർഡിനേറ്റർ ബി.ആർ സൂര്യ, സീനിയർ അസി. എം.എസ് ഷീജ, സ്റ്റാഫ് സെക്രട്ടറി വി.അനീഷ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.