കോട്ടയം : അഴിമതിക്കും വികസനമുരടിപ്പിനുമെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ കോട്ടയം നഗരസഭാ കവാടം ഉപരോധിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.സന്തോഷ് കേശവ് നാഥ് അദ്ധ്യക്ഷത വഹിച്ചു. എം.കെ പ്രഭാകരൻ, ബി.ശശികുമാർ, സി.എൻ സത്യനേശൻ, ജോജി കുറത്തിയാടൻ, ടി.സി ബിനോയ്, അഡ്വ.ഷീജ അനിൽ, രാജീവ് നെല്ലിക്കുന്നേൽ, പോൾസൺ പീറ്റർ, സാബു മുരിക്കവേലി, സുനിൽ ഏബ്രഹാം, ടി.എം രാജൻ, എൻ.എൻ വിനോദ് എന്നിവർ പങ്കെടുത്തു.