ആറുമാനൂർ : എസ്.എൻ.ഡി.പി യോഗം 1339ാം നമ്പർ നീറിക്കാട് ആറുമാനൂർ ശാഖയിൽ അഷ്ടദ്രവ്യ ഗണപതിഹോമവും ശനീശ്വരപൂജയും നവഗ്രഹ ശാന്തിഹവനവും 17 ന് രാവിലെ 6 മുതൽ ക്ഷേത്രാങ്കണത്തിൽ നടക്കും. മേൽശാന്തി കണ്ണൻ കാരിക്കോട് ശാന്തി മുഖ്യകാർമികത്വം വഹിക്കും.