വൈക്കം: വൈക്കം സത്യഗ്രഹ സമരചരിത്രത്തിൽ ഇടംനേടിയ ഇണ്ടംതുരുത്തി മന കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സന്ദർശിച്ചു. മനയിലെത്തിയ പുന്നലയെ സി.കെ ആശ എം.എൽ.എ, ചെത്തുതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ രമേശൻ, മുൻ എം.എൽ.എ.കെ അജിത്ത്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ഡി.രഞ്ജിത് കുമാർ, പി.ആർ ശശി, കെ.എ കാസ്‌ട്രോ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈക്കം സത്യഗ്രഹ കാലത്ത് സമരത്തെ എതിർക്കുകയും അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്ത പ്രതിലോമ ശക്തികളുടെ കേന്ദ്രമായിരുന്നു ഇണ്ടംതുരുത്തി മന. ഇപ്പോൾ ഈ മന വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) ആസ്ഥാന മന്ദിരമാണ്. പുന്നല മനയ്ക്കുള്ളിൽ കയറി നോക്കി കാണുകയും പഴയകാല ചരിത്രം അനുസ്മരിക്കുകയും ചെയ്തു. കെ.പി.എം.എസ് സംസ്ഥാന ഭാരവാഹികളായ അഡ്വ. എ.സനീഷ്‌കുമാർ, അഖിൽ കെ.ദാമോദരൻ, മനോജ് കൊട്ടാരം, കെ.കെ കൃഷ്ണകുമാർ, അജിത്ത് കല്ലറ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ചിത്രവിവരണം

പുന്നല
വൈക്കം സത്യഗ്രഹ സമരത്തിലൂടെ ചരിത്രത്തിൽ ഇടംനേടിയ ഇണ്ടംതുരുത്തി മന സന്ദർശിക്കാൻ എത്തിയ കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിനെ ചെത്തുതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ രമേശന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.