പെരിങ്ങുളം: രാമായണ രാമതത്വ പ്രചാരകരും അന്തർദേശീയ രാമായണ മഹാസത്ര സംഘാടകരുമായ യൂണിവേഴ്സൽ സൊസൈറ്റി ഫോർ ശ്രീരാമ കോൺഷ്യസ്നസ് (രാം പ്രസ്ഥാൻ ) ന്റെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി 500 പേരുടെ മഹാരാമായണ പാരായണം തിരുവഞ്ചൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 14ന് രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കും.
രാവിലെ 8ന് ശ്രീരാമ അഷ്ടോത്തര ശതനാമഅർച്ചന, 8.30ന് ഭദ്രദീപ പ്രകാശനം,അന്തർദേശീയ രാമായണ മഹാസത്ര ആചാര്യൻ പി.കെ അനീഷ് നിർവഹിക്കും. തുടർന്ന് രാം പ്രസ്ഥാൻ പ്രസിഡന്റും നാരായണീയ വേദജപ ആചാര്യയുമായ ശാന്ത എസ് പിള്ളയുടെ നേതൃത്വത്തിൽ രാമായണ പാരായണം.
വൈകുന്നേരം 3ന് ശ്രീരാമ പട്ടാഭിഷേകം തുടർന്ന് ബ്രഹ്മ സ്തുതിയോടെ പാരായണം സമർപ്പിക്കും.
രാവിലെ 8ന് പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 1ന് ശബരി സൽക്കാരം. രാമായണ പാരായണത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 11 നകം പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: ഫോൺ: 9447213035,8281294700,9495812795, 7034938040.