കോട്ടയം : തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിക്കുന്നതിന്റ ഭാഗമായി മികച്ച കർഷകന് അവാർഡ് നൽകും. മികച്ച നെൽ കർഷകൻ, ക്ഷീര കർഷകൻ / കർഷക, വനിത കർഷക, യുവകർഷകൻ, പട്ടിക ജാതി കർഷകൻ, ജൈവ കർഷകൻ, വിദ്യാർത്ഥി കർഷകൻ/ കർഷക എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷ ഫോം കൃഷിഭവനിൽ ലഭ്യമാണ്. അപേക്ഷകർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, കൃഷിയിടത്തിന്റെ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം നൽകണം. എട്ടിന് വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷകൾ കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.