പെരുമ്പായിക്കാട് : എസ്.എൻ.ഡി.പി യോഗം 47ാം നമ്പർ പെരുമ്പായിക്കാട് ശാഖയിലെ ശിവഗിരി കുടുംബ യൂണിറ്റിന്റെ വാർഷികയോഗം ഇന്ന് ഉച്ചകഴിഞ്ഞ് 1.30 ന് ഗുരുകുലത്തിൽ എം.കെ അപ്പുക്കുട്ടന്റെ വസതിയിൽ നടക്കും. ശാഖാ സെക്രട്ടറി എൻ.വി സജിമോൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ജയൻ പള്ളിപ്പുറം അദ്ധ്യക്ഷത വഹിക്കും. കൺവീനർ ശരണ്യ ബിനു റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ വിജയൻ ഉപഹാരസമർപ്പണം നടത്തും. പി.കെ വിജയൻ മുതിരക്കാല, സി.എൻ ഉദയപ്രകാശ്, കെ.കെ കുഞ്ഞുമോൻ, ബിന്ദു ശിവൻ, ആശാ സജിമോൻ, സച്ചിൻ രാജ്, സേവ്യർ ചന്ദ്രൻ എന്നിവർ പങ്കെടുക്കും. സുമാ അപ്പുക്കുട്ടൻ സ്വാഗതവും , ബിജുമോൻ പാലൂർ നന്ദിയും പറയും.