തൃക്കോതമംഗലം: എസ്.എൻ.ഡി.പി യോഗം 62ാം നമ്പർ തൃക്കോതമംഗലം ശാഖയുടെയും മൈക്രോലാബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 7 മുതൽ 12.30 വരെ ശാഖാ ഹാളിൽ നടക്കും. മെഡിക്കൽ ക്യാമ്പിൽ ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ സൗജന്യമായും മറ്റുള്ള ടെസ്റ്റുകൾക്ക് 30 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. രാവിലെ 7 മുതൽ 11 വരെയാണ് സമയം. കണ്ണ് പരിശോധനയിൽ ഫ്രീ രജിസ്‌ട്രേഷൻ, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം, സൗജന്യ മരുന്ന് വിതരണം, മിതമായ നിരക്കിൽ തിമിരശസ്ത്രക്രിയ, ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ, ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സ്‌കാനിംഗ് എന്നിവയുണ്ടാകും. രാവിലെ 9.30 മുതൽ 12.30 വരെയാണ് സമയം.