കുറിച്ചി: എസ്.എൻ.ഡി.പി യോഗം 1265ാം നമ്പർ കുറിച്ചി ശാഖയിലെ ശങ്കരപുരം ശ്രീമഹാദേവ ക്ഷേത്രത്തിൽ 17ാമത് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കം. 10ന് സമാപിക്കും. ഇന്ന് വൈകുന്നേരം 5ന് ക്ഷേത്രം കാണിക്കമണ്ഡപത്തിൽ നിന്നും ഭദ്രദീപം ഏറ്റുവാങ്ങി നിരവധി വാഹനങ്ങളുടെയും താലപ്പൊലികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ യജ്ഞ വിളംബരഘോഷയാത്ര വൈകിട്ട് 6.30ന് ശങ്കരപുരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. 7ന് യജ്ഞസമ്മേളന ഉദ്ഘാടനവും ഭദ്രദീപപ്രകാശനവും ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.എൻ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത്, നിയുക്ത യൂണിയൻ കമ്മറ്റി അംഗം പ്രശാന്ത് മനന്താനം എന്നിവർ പങ്കെടുക്കും. ദിലീപ് വാസൻ ശ്രീധരവൈദികമഠം ആര്യനാട് യജ്ഞസന്ദേശം നൽകും. ശാഖാ സെക്രട്ടറി കെ.കെ സന്തോഷ് കല്ലുങ്കൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ബിജു ശ്രീവാണി കാവിൽ കിഴക്കേതിൽ നന്ദിയും പറയും.
നാലിന് രാവിലെ 6ന് ഗണപതിഹോമം, 6.30ന് ഭദ്രദീപപ്രതിഷ്ഠ, 7ന് ഭാഗവത ഗ്രന്ഥപൂജ, ഭാഗവതപാരായണ സമാരംഭം, 12ന് ഭാഗവത പ്രഭാഷണം, 1ന് പ്രസാദംഊട്ട്, വൈകിട്ട് 6ന് വിഷ്ണുസഹസ്രനാമം, 7.30ന് ഭാഗവതപാരായണം, 8.30ന് പ്രസാദംഊട്ട്. 5ന് രാവിലെ 7ന് ഭാഗവതപാരായണം, 1ന് പ്രസാദഊട്ട്, വൈകിട്ട് 8.30ന് പ്രസാദഊട്ട്. 6ന് രാവിലെ 7ന് ഭാഗവതപാരായണം, വൈകിട്ട് 6ന് വിഷ്ണുസഹസ്രനാമം. 7ന് വൈകുന്നേരം 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന, 8.30ന് പ്രസാദഊട്ട്. 8ന് രാവിലെ 10.45ന് സ്വയംവരഘോഷയാത്ര, വൈകുന്നേരം 5.30ന് സർവൈശ്വര്യപൂജ, 7.30ന് പ്രഭാഷണം, 8.30ന് പ്രസാദഊട്ട്. 9ന് രാവിലെ 9ന് നവഗ്രഹപൂജ, 1ന് പ്രസാദം ഊട്ട്, വൈകിട്ട് 7.30ന് പ്രഭാഷണം, 8.30ന് പ്രസാദഊട്ട്. 10ന് രാവിലെ 7ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 2ന് അവഭൃതസ്‌നാനം.