കോട്ടയം: തിരുവാർപ്പ് ശ്രീകൃഷ്ണഗാനസഭയുടെ തിരുവാർപ്പ് ചെമ്പൈ സംഗീതോപാസന' അഷ്ടമി രോഹിണി മഹോത്സവത്തോടനുബന്ധിച്ച് സ്റ്റെപംബർ 12,13, 14 തീയതികളിൽ തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കും. മന്ത്ര വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 'ഹംസദ്ധ്വനി പുരസ്‌കാരം' മാതംഗി സത്യമൂർത്തിക്ക് നൽകും. പഞ്ചരത്ന കീർത്തനാലാപനം, പ്രശസ്ത സംഗീതജ്ഞരുടെ സംഗീതക്കച്ചേരികൾ, രാവിലെ മുതൽ വൈകിട്ടു വരെയുളള സംഗീതാരാധന തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് സതീഷ്‌കുമാർ , സെക്രട്ടറി എ.ജി അജയദാസ് തുടങ്ങിയവർ അറിയിച്ചു.
ഫോൺ: 9895877667, 9400011328, 9446863331.