കാഞ്ഞിരപ്പള്ളി : മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മൊബൈൽ സർജറി യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് നിർവഹിച്ചു. വളർത്തു മൃഗങ്ങൾക്ക് വിവിധ ശസ്ത്രക്രിയകൾ സർക്കർ നിരക്കിൽ മുൻകൂട്ടി നിശ്ചയിച്ച് നടപ്പിലാക്കുന്നതാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ജി. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സാജൻ കുന്നത്ത്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.സുജ വി , സീനിയർ വെറ്ററിനറി സർജൻ ഡോ. ബിനു ഗോപ്നാഥ്, അസി.പ്രോജക്ട് ഓഫീസർ ഡോ. ഷിജോ ജോസ് എന്നിവർ പ്രസംഗിച്ചു.