കോട്ടയം : കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി കുടുംബ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസി. ഡയറക്ടർ ഫാ. ജെഫിൻ ഒഴുങ്ങാലിൽ, കോ-ഓർഡിനേറ്റർമാരായ മേരി ഫിലിപ്പ്, ആനി തോമസ് എന്നിവർ പ്രസംഗിച്ചു. സെമിനാറിന് ഫാമിലി കൗൺസിലർ ഡോ. ഗ്രേസ് ലാൽ നേതൃത്വം നൽകി. അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയന്റെ ബോണ്ടിംഗ് ഫാമിലീസ് സംഘടനയുടെയും കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും പങ്കാളിത്തത്തോടെയായിരുന്നു പരിപാടി.