ചങ്ങനാശേരി: ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ, ചങ്ങനാശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക ആംഗ്ലോ ഇന്ത്യൻ ദിനം ആചരിച്ചു. പ്രസിഡന്റ് അലക്‌സ് ജോർജ് ലോബോ അദ്ധ്യക്ഷത വഹിച്ചു. ജൂഡ്‌സൺ ഫെർണാണ്ടസ്, ജോമോൻ തോമസ് ലോബോ, ഹെലൻ ജോസ്, ബെർണാർഡ് ലോബോ, റാൽഫ് മെയിൻ, ജോൺ ജി ലോബോ എന്നിവർ പങ്കെടുത്തു.