കോട്ടയം: കുടമാളൂർ അൽഫോൺസാ സ്കൂൾ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ചെസ് മത്സരത്തിൽ 51 സ്കൂളുകളിൽ നിന്നായി 517 കുട്ടികൾ പങ്കെടുത്തു.... പ്രീമിയർ ചെസ് അക്കാഡമിയാണ് മത്സരത്തിന്റെ സാങ്കേതികസഹായം നിർവഹിച്ചത്. യൂനസ് കെ.എ.ചീഫ് ആർബിറ്ററായി മത്സരം നിയന്ത്രിച്ചു. മത്സരത്തിലെ വിജയികൾ: സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ആക്ഷിക്ക് അരുൺ ( ഗവ: യു.പി. എസ്. ആനിക്കാട്) ചാമ്പ്യനായി. ആൻഡ്രിക്ക് ജിന്റോ (സെന്റ് മേരീസ് എൽ.പി.എസ്. മറ്റക്കര), അഗ്നിവേശ് ആൽബിൻ (മൗണ്ട് കാർമൽ വിദ്യനികേതൻ, കഞ്ഞിക്കുഴി ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻഡ്രിയ ജിന്റോ (സെന്റ് ആന്റണീസ് എൽ.പി എസ്. മറ്റക്കര) ചാമ്പ്യനായി. അപർണ്ണ സതീഷ് (പള്ളിക്കൂടം, കോട്ടയം), നിഹാരിക കൃഷ്ണ (അരവിന്ദവിദ്യാമന്ദിരം, പള്ളിക്കത്തോട്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഡാനിയൽ അജിഷ് (എസ്.എഫ്. എസ്. ഏറ്റുമാനൂർ) ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. റിയാൻ ഡൊമിനിക്ക് (സെന്റ് കുരിയാക്കോസ് പബ്ലിക്ക് സ്കൂൾ, കടുത്തുരുത്തി), ജോഹാൻ സുനിൽ (അൽഫോൺസാ, കുടമാളൂർ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി..... സബ് ജൂനിയർ പെൺകുട്ടികളിൽ ജാൻവി ജിജേഷ് (വാർവിൻ സ്‌ക്കൂൾ, വൈക്കം) ജേതാവായി. റെബേക്ക അന്ന ജിനു (സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ) രോഹിത എസ്.നായർ (ചിന്മയ വിദ്യാലയം കോട്ടയം) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ ആൺകുട്ടികളിൽ സഹജ് കെ.ശശീന്ദ്രൻ (ഗുഡ്ഷെപ്പേർഡ് സ്കൂൾ തെങ്ങണ) കിരീടം കരസ്ഥമാക്കി. അർജുൻ സന്തോഷ്, സൂര്യ.എൻ.നാരായണൻ (ഇരുവരും ചിന്മയ വിദ്യാലയ, കോട്ടയം) രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. സീനിയർ പെൺകുട്ടികളിൽ പാർവ്വതി അജയകുമാർ, (ലൂർദ്ദ് പബ്ളിക്ക് സ്കൂൾ, കോട്ടയം) ചാമ്പ്യനായി. റിതികാ രഞ്ജിത്ത് (എസ്.എഫ്.എസ്. പബ്ളിക്ക് സ്കൂൾ, ഏറ്റുമാനൂർ) നീര ആൻ രാജൻ ( ഷെർമൗണ്ട് പബ്ളിക്ക് സ്കൂൾ, എരുമേലി ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.