chithrarachana
ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ നടത്തിയ രാമായണ ചിത്രരചനാമത്സരം

ചിറക്കടവ്: ശ്രീ മഹാദേവക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ചിത്രരചനമത്സരം നടന്നു. എൽ.പി, യു.പി, ഹൈസ്‌കൂൾ എന്നീ വിഭാഗങ്ങൾക്കായാണ് മത്സരം നടന്നത്. ഉദ്ഘാടനസഭയിൽ സേവാസംഘം പ്രസിഡന്റ് വിഷ്ണു എസ്.നായർ, സെക്രട്ടറി വി.ആർ.അർജുൻ, സബ്ഗ്രൂപ്പ് ഓഫീസർ യദുകൃഷ്ണൻ, അനിൽ മാനംപള്ളി, കെ.ജെ.രമേശ്, സജിമോൻ പ്രകാശ്,സൂരജ്കുമാർ, രാജഗോപാൽ ചിറക്കടവ് എന്നിവർ പങ്കെടുത്തു. രാമായണം പ്രമേയമാക്കിയാണ് ചിത്രരചന നടത്തിയത്. ആർട്ടിസ്റ്റുകളായ അമൃത് ലാൽ, എം.എ.സാജൻ, പി.ജി.ജയൻ എന്നിവരായിരുന്നു വിധികർത്താക്കൾ.16ന് സമ്മാനദാനം നടക്കും. 10ന് രാമായണ പരീക്ഷയും പാരായണ മത്സരവും നടക്കും.