പൊൻകുന്നം: രാജേന്ദ്രമൈതാനത്ത് ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആറുലക്ഷം രൂപ മുടക്കി നിർമിച്ച പുതിയ സ്റ്റേജിന്റെ ഉദ്ഘാടനവും ജലബജറ്റ് പ്രഖ്യാപനവും മന്ത്രി റോഷി അഗസ്റ്റിൻ നടത്തി. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, സതി സരേന്ദ്രൻ, മിനി സേതുനാഥ്, ബി.രവീന്ദ്രൻനായർ, ഷാജി പാമ്പൂരി, അഡ്വ.സമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എൻ.ടി.ശോഭന, അഡ്വ.ഗിരീഷ് എസ്.നായർ, വി.ജി.ലാൽ, പി.പ്രജിത്, അഡ്വ.പി.സതീഷ്ചന്ദ്രൻനായർ, അഡ്വ.വൈശാഖ് എസ്.നായർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.