നാട്ടകം: ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ പഞ്ചകർമ്മ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ 11ന് നടക്കും. പഞ്ചകർമ്മ തെറാപ്പി കോഴ്‌സ് പാസായവർ രാവിലെ 10.30ന് 5 രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി എത്തിചേരണം.