r

ചങ്ങനാശേരി: അമര പി.ആർ.ഡി.എസ് കോളേജ് ഒഫ് ആർട്സ് ആന്റ് സയൻസിൽ കൊമേഴ്സ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡി.ഡി ഓഫീസ്സിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55% മുകളിൽ മാർക്കുള്ള ബിരുദ ബിരുദാനന്തരമുള്ളവരെയും പരിഗണിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഡി.ഡി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂനായി കോളേജ് ഓഫീസിൽ ഹാജരാകണം.