ചങ്ങനാശേരി: ജനറൽ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടെ അടിയന്തരയോഗത്തിൽ ഒഫ്താൽമോളജി ഓപ്പറേഷൻ തിയറ്റർ, സീവേജ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും കിഫ്ബി പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും 16ന് നടക്കും. രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഫാർമസിയിലും, ലാബിലും ടോക്കൺ സിസ്റ്റം ഏർപ്പെടുത്താനും എച്ച്.എം.സി യോഗത്തിൽ തീരുമാനിച്ചു. മുനിസിപ്പിൽ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, മാത്യൂസ് ജോർജ്, ബീന ജോബി, കെ.സി ജോസഫ്, കെ.ടി തോമസ്, കെ.എൻ മുഹമ്മദ് സിയ, എൻ.എച്ച്.എം എൻജിനീയർ, കിഫ്ബി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.