d

കോട്ടയം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാവശ്യ സൗകര്യങ്ങൾ ഇല്ലാത്തതിനെ ക്കുറിച്ച് പ്രതികരിച്ച ഡോക്ടർ ഹാരിസിനെതിരെ ആക്രമണം നടത്തുന്നതിനു പകരം , പ്രത്യേക അംഗീകാരം നൽകി അനുമോദിക്കണമെന്ന് കേരള കോൺഗ്രസ് വര്‍ക്കിംഗ് ചെയർമാൻ പി.സി തോമസ് പറഞ്ഞു .

തനിക്ക്ബുദ്ധിമുട്ടുണ്ടാക്കും എന്നു മനസിലാക്കിയാണ് ഡോ ഹാരിസ് സത്യം പുറത്തു പറഞ്ഞത്. അതു വലിയ ഒരു മാറ്റത്തിന് കാരണമായിത്തീരും ഹാരിസ് ചൂണ്ടിക്കാട്ടിയ വിഷയങ്ങളെ കുറിച്ച് പഠിക്കുവാനും, ആരോഗ്യരംഗത്ത് മാറ്റങ്ങൾ വരുത്താനും സർക്കാർ തയ്യാറാകണമെന്നും തോമസ് ആവശ്യപ്പെട്ടു