a

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായം ഉള്ള യുവതികൾക്ക് 20 മുതൽ ആരംഭിക്കുന്ന ബ്യൂട്ടി പാർലർ മാനേജ്‌മെന്റ് എന്ന കോഴ്‌സിലേക്ക് സൗജന്യമായി പരിശീലനം നൽകും. ഇതോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു നൽകും. താൽപ്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2303307, 2303306. ഇമെയിൽ: rsetiktm@sbi.co.in